മരിച്ചതിനുശേഷവും ചിലരുടെ മൂക്കിലും ചെവിയിലും നിന്ന് രക്തം വരുന്നത് എന്തുകൊണ്ട്?

Wait 5 sec.

ശാസ്ത്രം ബഹുദൂരം സഞ്ചരിച്ചിട്ടും മരണമെന്നത് പലരിലും അത്ഭതം സൃഷ്ടിക്കുന്ന പ്രതിഭാസമാണ്. ശാസ്ത്രത്തിന്റെ സഹായത്തോടെ എന്തും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം പല‍ർക്കുമുണ്ടെങ്കിലും മരണത്തിന്റെ കാര്യത്തിൽ പലരും നിസഹായരാണ്. അതുപോലെയാണ് ചിലർക്കെങ്കിലും ഇപ്പോഴും സംശയവും കൗതുകവും ഉണ്ടാകുന്ന ഒരു കാര്യം മരണത്തിനുപിന്നിലുണ്ട്.അതിലൊന്നാണ് മരണമടഞ്ഞ വ്യക്തിയുടെ മൂക്കിൽ നിന്നോ ചെവിയിൽ നിന്ന് രക്തമോ രക്തത്തിന് സമാനമായ ദ്രാവകമോ പുറത്തേക്കെഴുകുന്നത്. ഇതിനുള്ള കാരണം എന്താണെന്നറിയാമോ. മരണം സംഭവിച്ചതിനുശേഷം ശരീര കോശങ്ങൾക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിനുകാരണം.also read:നിങ്ങളുടെ ഉപ്പിലും പ്ലാസ്റ്റിക് ? കാരണമിതാണ്മരണം സംഭവിക്കുന്നതോടെ ശരീരത്തിലെ കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. ഇതോടെ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ആമാശയത്തിലും കുടലിലും വലിയ തോതിൽ വാതകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടും. ഈ വാതകങ്ങൾ ശരീരത്തിനുള്ളിൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇതുകാരണമാണ് ആന്തരികാവയവങ്ങളിലെ ദ്രാവകങ്ങളും രക്തവും മൂക്ക്, വായ്, ചെവി എന്നീ അവയവങ്ങളിലൂടെ പുറത്തേക്കെഴുകുന്നത്.മരണശേഷം മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന ചുവപ്പ് അല്ലെങ്കിൽ തവിട്ടുനിറത്തിലുള്ള ദ്രാവകത്തെ വൈദ്യശാസ്ത്രത്തിൽ ‘പർജ് ഫ്ലൂയിഡ്’ എന്നാണ് വിളിക്കുന്നത്. ഇത് പൂർണ്ണമായും ശുദ്ധമായ രക്തമല്ല. മറിച്ച് ശ്വാസകോശത്തിലും വയറ്റിലും ഉള്ള ദ്രാവകങ്ങൾ രക്തവുമായി കലർന്ന് പുറത്തേക്ക് വരുന്നതാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും മരിച്ച ഒരു വ്യക്തിയിൽ നിന്ന് ചില സന്ദർഭങ്ങളിൽ വായിൽ നിന്നോ മൂക്കിൽ നിന്നോ രക്തമോ അതിനുസമാനമായ ദ്രാവകങ്ങളോ വരുന്നത്.The post മരിച്ചതിനുശേഷവും ചിലരുടെ മൂക്കിലും ചെവിയിലും നിന്ന് രക്തം വരുന്നത് എന്തുകൊണ്ട്? appeared first on Kairali News | Kairali News Live.