ബിജെപി ശ്രമിക്കുന്നത് പ്രതിപക്ഷ പാർട്ടികളെ പിളർത്താനാണെന്ന് എംഎ ബേബി

Wait 5 sec.

ബിജെപി ശ്രമിക്കുന്നത് പ്രതിപക്ഷ പാർട്ടികളെ പിളർത്താനാണെന്ന് എംഎ ബേബി. ആം ആദ്മി, തൃണമൂൽ കോൺഗ്രസ് തുടങ്ങീ മറ്റ് പാർട്ടികളെയൊക്കെ പിളർത്താൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ദ്രാവിഡ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചിരുന്ന തമിഴ്നാട്ടിൽ ടിവികെ അധികാരത്തിൽ വന്നു. വളരെ സൂക്ഷ്മമായി പഠിക്കേണ്ട രാഷ്ട്രീയ സാഹചര്യം ആണിപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പിളർത്തൽ ഒരു പദ്ധതിയായി ബിജെപി മുന്നോട്ട് കൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിലേക്ക് കച്ചവട തന്ത്രം ബിജെപിയും ആർഎസ്എസും കൊണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ തന്നെ ബിജെപി വിലക്കെടുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ,എസ്ഐആർ ഇതൊക്കെ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.Also Read: മദ്യനികുതി ഇളവ്; സോഷ്യൽ മീഡിയയിൽ വിഎം സുധീരനെതിരെ സൈബർ ആക്രമണം, യുഡിഎഫ് യോഗം വിളിക്കാതെ മുഖ്യമന്ത്രിതെറ്റുതിരുത്തൽ രേഖക്ക് പിബി അംഗീകാരം നൽകിയെന്നും കേന്ദ്ര കമ്മറ്റി വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെൻ്ററി അധികാര മോഹം പല തട്ടിൽ നേതാക്കൾക്കിടയിൽ ഉണ്ടാകുന്നുവെന്നും പാർലമെൻ്ററിസത്തിൻ്റെ സ്വാധീനം പാർട്ടിയുടെ പല തട്ടിൽ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്ററി സമ്പ്രദായത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം എന്നുള്ള തെറ്റിദ്ധാരണ ഉണ്ടാകുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിൻ്റെ തെളിവാണ് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന പലരും യുഡിഎഫ് സഹായത്തോടെ മത്സരിക്കാനും ജയിക്കാനും ഒരുമ്പട്ടിറങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു.The post ബിജെപി ശ്രമിക്കുന്നത് പ്രതിപക്ഷ പാർട്ടികളെ പിളർത്താനാണെന്ന് എംഎ ബേബി appeared first on Kairali News | Kairali News Live.