അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻ അഴിമതി; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

Wait 5 sec.

കല്പറ്റ | അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻ അഴിമതിയെന്ന് പ്രിയങ്ക ഗാന്ധി.  രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാക്കള്‍ സംഭവത്തില്‍ ഉത്തരം പറയണമെന്നും ക്രമക്കേടില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.വയനാട് മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. രാമക്ഷേത്ര ‘സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. സംഭാവന നൽകാൻ ഉത്തരവിട്ട രാഷ്ട്രീയ നേതാക്കൾ സംഭവത്തിൽ ഉത്തരം പറയണം. അവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. വളരെ പാവപ്പെട്ടവരായ സ്ത്രീകൾ പോലും രാമക്ഷേത്രത്തിനായി സംഭാവന നൽകുകയുണ്ടായി. കൃത്യമായ അന്വേഷണം നടക്കണം.’ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.അതേസമയം, ഭണ്ഡാരക്കൊള്ള കേസില്‍ അറസ്റ്റിലായ പ്രതികളില്‍നിന്ന് 79.85 ലക്ഷം രൂപ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ എട്ട് പ്രതികളെയും കോടതി റിമാന്‍ഡില്‍ വിട്ടു.Also Readഅയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നുതട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നാലെ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചിരുന്നു. ട്രസ്റ്റ് അംഗം അനില്‍ മിശ്രയും സ്ഥാനമൊഴിഞ്ഞു. വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത് റായിയുടെ സഹായിയെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.Content Highlights:Congress leader Priyanka Gandhi demanded a comprehensive probe into the alleged massive donation scam at the Ayodhya Ram Temple during her visit to Wayanad. Following the corruption allegations, temple trust general secretary Champat Rai and member Anil Mishra resigned from their positions. The Special Investigation Team has recovered nearly eighty lakh rupees and remanded eight accused.