കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് കോടഞ്ചേരി പതങ്കയം പുഴയില്‍ വിനോദസഞ്ചാരികളായ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു. ബംഗളൂരുവില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ബാംഗളൂരു സ്വദേശിയാ രണ്ട് പേരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഗൈഡിനായുള്ള തിരച്ചില്‍ തുടരുകയാണ്. നിസാര പരുക്കുകളോടെയാണ് സഞ്ചാരികളെ പുഴയില്‍ നിന്നും പുറത്തെത്തിച്ചത്.Content Highlights:Three people including two tourists from Bengaluru and a local guide were swept away in the Pathankayam river at Kodenchery in Kozhikode. Local residents and fire force personnel successfully rescued both tourists who sustained only minor injuries. A massive search operation is currently underway to locate the missing guide from Wayanad.