92,000 രൂപയ്ക്ക് മുകളിൽ ശമ്പളം നേടാം, ആരോ​ഗ്യമേഖലയിൽ ഉയ‌ർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം വന്നെത്തി

Wait 5 sec.

ഉയർന്ന ശമ്പളത്തോടെ നഴ്സിം​ഗ് ഓഫീസറായി ജോലി നേടാൻ അവസരം വന്നെത്തി. ഒഡീഷ സബ്-ഓർഡിനേറ്റ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ഒഎസ്എസ്എസ്സി) സംസ്ഥാനത്തുടനീളം നഴ്സിംഗ് ഓഫീസർമാരുടെ നിയമനം ആരംഭിച്ചിരിക്കുകയാണ്. ജൂൺ 11 ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ഒഡീഷ സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ ആകെ 5,989 ജില്ലാ കേഡർ ഗ്രൂപ്പ്-സി നഴ്സിംഗ് ഓഫീസർ തസ്തികകളിലേക്കാണ് നിയമനം നടക്കാൻ പോകുന്നത്.യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഒഎസ്എസ്എസ്സി ഔദ്യോഗിക വെബ്സൈറ്റായ osssc.gov.in പ്രവേശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂലായ് 13 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‌സി. നഴ്സിംഗ് ബിരുദം ഉണ്ടായിരിക്കണം.also read:കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്, ഫാർമസിയിൽ ഒന്നാം റാങ്ക് തൃശൂർ സ്വദേശി വിനായക് നാരായണന്കൂടാതെ ഒഡീഷ നഴ്സിംഗ് കൗൺസിലിൽ നിന്നോ നഴ്സിംഗ് കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സംസ്ഥാന നഴ്സിംഗ് കൗൺസിലിൽ നിന്നോ സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒഡീഷ പുതുക്കിയ ശമ്പള സ്കെയിൽ നിയമന നിയമങ്ങളിലെ ലെവൽ-8-ൽ ഉൾപ്പെടുത്തും. 29,200 രൂപ മുതൽ 92,300 രൂപ വരെ ശമ്പളം ലഭിക്കും. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി അവർക്ക് അധിക ആനുകൂല്യങ്ങളും ലഭിക്കും.The post 92,000 രൂപയ്ക്ക് മുകളിൽ ശമ്പളം നേടാം, ആരോ​ഗ്യമേഖലയിൽ ഉയ‌ർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം വന്നെത്തി appeared first on Kairali News | Kairali News Live.