രുചികരമായ റവ ദോശ ഇനി മിനിറ്റുകൾക്കുള്ളിൽ; ഇതാ ഒരു എളുപ്പവഴി

Wait 5 sec.

സാധാരണ ദോശ ഉണ്ടാക്കാൻ മാവ് തയ്യാറാക്കി 7-8 മണിക്കൂർ പുളിക്കാനായി കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ ഒട്ടും സമയം കളയാതെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് റവ ദോശ. മാവ് തയ്യാറാക്കിയ ഉടൻ തന്നെ ഇത് ചുട്ടെടുക്കാം. റെസിപ്പി ഇതാഅവശ്യമായ സാധനങ്ങൾറവ – ½ കപ്പ്അരിപ്പൊടി (അപ്പം/ഇടിയപ്പം പൊടി) – ½ കപ്പ്മൈദ – ¼ കപ്പ്സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില- എല്ലാം ചെറുതായി അരിഞ്ഞത്ജീരകം – 1 ടീസ്പൂൺകുരുമുളക് പൊടി –  1 ടീസ്പൂൺഉപ്പ് – ആവശ്യത്തിന്തൈര് – 2 ടേബിൾ സ്പൂൺവെള്ളം – ആവശ്യത്തിന്ALSO READ: രുചിയൂറും സോഫ്റ്റ് കൊഴുക്കട്ട; തയ്യാറാക്കാൻ ഇതാ ഒരു എളുപ്പവഴിതയ്യാറാക്കുന്ന വിധംഒരു പാത്രത്തിൽ റവ, അരിപ്പൊടി, മൈദ എന്നിവ എടുക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവയും തൈരും ചേർക്കുക. ആദ്യം രണ്ട് കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കിയ ശേഷം 15-20 മിനിറ്റ് മാറ്റി വെക്കണം. ഈ സമയത്തിനുള്ളിൽ റവ വെള്ളം കുടിച്ച് നന്നായി കുതിർന്നു കിട്ടും. അതിനുശേഷം മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മോരിന്റെ പരുവത്തിൽ മാവ് തയ്യാറാക്കുകപാൻ കടുപ്പത്തിൽ ചൂടായ ശേഷം മാത്രം മാവ് ഒഴിക്കുക. സാധാരണ ദോശ പരത്തുന്നത് പോലെ ചെയ്യാതെ, ഒരു ഗ്ലാസ് ഉപയോഗിച്ച് മാവ് പാനിലേക്ക് ഒഴിച്ച് കൊടുക്കുകയാണ് വേണ്ടത്. റവ ദോശ വല പോലെ ഇരിക്കേണ്ടതിനാൽ പാനിലെ വിടവുകൾ പൂർണ്ണമായും അടയ്ക്കേണ്ടതില്ല. മാവ് ഒഴിച്ച ശേഷം തീ ഇടത്തരം ആക്കി വെക്കുക. അല്പം നെയ്യോ എണ്ണയോ മുകളിൽ പുരട്ടുന്നത് രുചി വർദ്ധിപ്പിക്കും. സാധാരണ ദോശയെ അപേക്ഷിച്ച് റവ ദോശ വേവാൻ കൂടുതൽ സമയം (ഏകദേശം 5-6 മിനിറ്റ്) ആവശ്യമാണ്. ദോശ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പാനിൽ നിന്ന് മാറ്റാം. ഇത് മറിച്ചിടേണ്ട ആവശ്യമില്ല.The post രുചികരമായ റവ ദോശ ഇനി മിനിറ്റുകൾക്കുള്ളിൽ; ഇതാ ഒരു എളുപ്പവഴി appeared first on Kairali News | Kairali News Live.