മേയറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും പരാതി നൽകി: അഡ്വ. എസ് പി ദീപക്

Wait 5 sec.

തിരുവനന്തപുരം കോർപ്പറേഷനിൽ മേയറുടെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകിയതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് അറിയിച്ചു. കാപ്പാ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ വിഷയം കൗൺസിലിൽ ചർച്ച ചെയ്യുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനുമായി പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് 2026 ജൂൺ 23-ന് 49 കൗൺസിലർമാർ അപേക്ഷ സമർപ്പിച്ചിരുന്നു. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ആകെ കൗൺസിൽ അംഗങ്ങളിൽ മൂന്നിലൊന്ന് പേർ ആവശ്യപ്പെട്ടാൽ പത്ത് ദിവസത്തിനകം പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർക്കേണ്ടതുണ്ടെങ്കിലും, മേയർ ഈ നിയമപരമായ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്ന് എസ് പി ദീപക് പ്രസ്താവനയിലൂടെ അറിയിച്ചു.ജനാധിപത്യ സംവിധാനത്തിൽ കൗൺസിൽ ചർച്ചകളിലൂടെ വിഷയങ്ങൾ പരിഹരിക്കേണ്ടതിനു പകരം, സുഗതന്റെ വിഷയം കൗൺസിലിൽ ചർച്ച ചെയ്യാൻ പോലും മേയറും ബിജെപിയും തയ്യാറാകാത്തത് ഗുരുതരമായ ജനാധിപത്യവിരുദ്ധ നടപടിയാണ്. കാപ്പാ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന കൗൺസിലറെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആറുമാസമായി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളും വികസന പ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്യാൻ അവസരം നിഷേധിക്കപ്പെടുകയാണ്. പലപ്പോഴും അജണ്ടയിലെ വിഷയങ്ങൾ പോലും പൂർത്തിയാക്കാതെ കൗൺസിൽ യോഗങ്ങൾ അവസാനിപ്പിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.Also read: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഉ​ഗ്രവിഷമുള്ള പാമ്പ്ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ട ജനാധിപത്യ വേദിയാണ് കൗൺസിൽ. എന്നാൽ ഭരണപക്ഷത്തിന് അസൗകര്യമുണ്ടാക്കുന്ന വിഷയങ്ങൾ ബോധപൂർവം ചർച്ചയിൽ നിന്ന് ഒഴിവാക്കുകയും, പ്രതിപക്ഷം ഉന്നയിക്കുന്ന ജനകീയ വിഷയങ്ങൾക്ക് അവസരം നിഷേധിക്കുകയും ചെയ്യുന്ന സമീപനമാണ് മേയർ സ്വീകരിച്ചുവരുന്നത്. കൗൺസിൽ യോഗങ്ങൾ അജണ്ട പോലും പൂർത്തിയാക്കാതെ അവസാനിപ്പിക്കുന്നതിലൂടെ ജനപ്രതിനിധികളുടെ അവകാശവും ജനങ്ങളുടെ ശബ്ദവും അടിച്ചമർത്തുകയാണ്. ഇത് ജനാധിപത്യ മൂല്യങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അന്തസ്സിനെയും തകർക്കുന്നതാണെന്ന് അഡ്വ. എസ്.പി. ദീപക് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മേയറുടെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകിയതെന്നും അഡ്വ. എസ്.പി. ദീപക് അറിയിച്ചു.The post മേയറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും പരാതി നൽകി: അഡ്വ. എസ് പി ദീപക് appeared first on Kairali News | Kairali News Live.