കോഴിക്കോട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Wait 5 sec.

കോഴിക്കോട്| റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി കുഞ്ഞീരിയമ്പലത്ത് അഹമ്മദ് കോയയുടെ മകന്‍ ഫൈസാന്‍ (8) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.വീടിന് സമീപത്ത് വെച്ചാണ് ഫൈസാനെ ട്രെയിന്‍ തട്ടിയത്. യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. കടയിലേക്ക് പോകാനായി പാളം മറികടക്കുന്നതിനിടെയാണ് അപകടം.Also Readറെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; കോഴിക്കോട് എട്ടുവയസ്സുകാരന് ഗുരുതര പരുക്ക്യാത്രക്കാര്‍ക്കായി നിര്‍മ്മിച്ച റെയില്‍വേ അടിപ്പാതയില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ കുട്ടികളടക്കമുള്ള നാട്ടുകാര്‍ ട്രാക്കിലൂടെയാണ് മറുഭാഗത്തേക്ക് കടക്കാറുള്ളത്. തലക്ക് സാരമായി പരുക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.Content Highlights:An eight-year-old boy named Faizan died after being hit by a train in Kozhikode. The accident occurred near his house in West Kannanchery while he was crossing the tracks to go to a shop. He was struck by the Yashwantpur-Kannur Express and succumbed to his severe injuries while undergoing treatment.