‘ഇ-ചെല്ലാൻ’ പേരിൽ വ്യാപകമായ സൈബർ തട്ടിപ്പാണ് കേരളത്തിലുടനീളം ഇപ്പോൾ നടക്കുന്നത്. നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്‌സ്ആപ്പിലും എസ്എംഎസ് വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇപ്പോഴിതാ കേരള മോട്ടോർ വാഹനവകുപ്പ് ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.എന്താണ് ഈ തട്ടിപ്പ് രീതി?തട്ടിപ്പുകാർ അയക്കുന്ന മെസേജുകളിൽ പിഴ അടയ്ക്കാനുള്ള ഒരു ലിങ്ക് ഉണ്ടാകും, അല്ലെങ്കിൽ ഒരു ആപ്ലിക്കേഷൻ ഫയൽ (.apk file) ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം കവരുകയും ചെയ്യുന്നു.also read:വന്ദേഭാരതിന്റെ യഥാർത്ഥ പേരെന്താണെന്ന് അറിയാമോ ?സുരക്ഷിതരായിരിക്കാൻ ഇവ ശ്രദ്ധിക്കുക:ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക: മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ ഇ-ചെല്ലാൻ പിഴകൾ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://echallan.parivahan.gov.in മാത്രം ഉപയോഗിക്കുക. വാട്‌സ്ആപ്പ് സന്ദേശങ്ങൾ വിശ്വസിക്കരുത്: ഗതാഗത വകുപ്പോ പോലീസോ ഒരിക്കലും വാട്‌സ്ആപ്പ് വഴി പിഴയടക്കാനുള്ള ഡയറക്ട് ലിങ്കുകളോ ഇൻസ്റ്റാൾ ചെയ്യാനുള്ള ഫയലുകളോ അയക്കാറില്ല. അപരിചിത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്: പിഴയടക്കാൻ എന്ന പേരിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും പുറത്തുനിന്നുള്ള ആപ്പുകൾ (APK ഫയലുകൾ) ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.ചതിക്കപ്പെട്ടാൽ എന്തുചെയ്യണം?നിങ്ങൾക്ക് ഇത്തരം തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുകയാണെങ്കിൽ ഒട്ടും സമയം കളയാതെ ആദ്യത്തെ മണിക്കൂറിൽ തന്നെ പ്രതികരിക്കുക:1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ഉടനടി വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.The post തെറ്റായ രീതിയിൽ വാഹനമോടിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം വന്നോ? കെണിയിൽ വീഴാതിരിക്കാൻ പ്രത്യേക മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.