ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസുകൾ ഓടുന്നത് ദുരന്തത്തിലേക്കെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്. വാഹനത്തിൽ ഓവർലോഡുമായി സഞ്ചരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തണമെന്നാണ് ജീവനക്കാർ പറയുന്നത്. 100 മുതൽ 120 വരെ യാത്രക്കാരുമായിട്ടാണ് ഓരോ ട്രിപ്പും നടത്തുന്നതെന്നും ജീവനക്കാർ. ഒരു ബസിൽ നിയമ പ്രകാരം കൊണ്ടുപോകാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം 64 ആണ്. എന്നാൽ ഇപ്പോൾ സർവീസ് നടത്തുന്നത് 100 ഉം 120 യാത്രക്കാരെയും വഹിച്ചു കൊണ്ടാണ്. ഇതിൽ 80 മുതൽ 90% യാത്രക്കാർ സ്ത്രീകളാണ്.സ്ത്രീ യാത്രക്കാരുടെ ക്രമാതീത വർദ്ധനവ് പ്രിയദർശിനി സൗജന്യ യാത്ര വന്നതിനു ശേഷമാണെന്നും ചാലക്കുടി – മലക്കപ്പാറ റൂട്ടിൽ ഇത്രയധികം യാത്രക്കാരുമായി പോയാൽ വലിയ അപകടം ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് സിഎംഡിക്കും, ചാലക്കുടി യൂണിറ്റ് അധികാരിക്കും ഉൾപ്പെടെ കത്ത് നൽകിട്ടുണ്ട്. അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 70 കിലോമീറ്റർ ദൂരം ഒറ്റ വരിപ്പാതയാണ്.Also read: അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിൽ കെഎസ്ഇബിക്കെതിരെ വ്യാപക വിമർശനംഒരു വശം വലിയ കൊക്കകളുള്ള ഈ പാതയിൽ 9 ഹെയർ പിൻവളവുകളാണ് ഉള്ളത്. ഓരോ ഹെയർ പിൻ വളവുകളും കടക്കണമെങ്കിൽ രണ്ടു തവണയെങ്കിലും ചുരുങ്ങിയത് ബസ് പുറകോട്ട് എടുക്കേണ്ട സാഹചര്യമാണുള്ളത്. ഓവർലോഡ് മൂലം ബസ്സുകൾ പുറകോട്ടെടുക്കുമ്പോൾ പലപ്പോഴും ബ്രേക്ക് ചവിട്ടിയാൽ കിട്ടുന്നില്ലെന്നും ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നുമാണ് ജീവനക്കാർ പറയുന്നത്.The post ഓവർ ലോഡ്; ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ഓടുന്നത് ദുരന്തത്തിലേക്കെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.