അഭിമാനനിമിഷം: ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

Wait 5 sec.

ലോസ് ഏഞ്ചൽസിൽ 2028ഇൽ നടക്കാനിരിക്കുന്ന ഒളിംപിക്സിലേക്ക് യോഗ്യത നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിൽ നടക്കുന്ന ടി 20 ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായെങ്കിലും ടൂർണമെന്റിലെ പ്രകടനം തന്നെയാണ് ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്.ടൂർണമെന്റിൽ പങ്കെടുത്ത ഏഷ്യൻ ടീമുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ടീം എന്ന നിലയിലാണ് ഇന്ത്യൻ വനിതകൾ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കിയത്. ഇന്ത്യയെ കൂടാതെ ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ (ഓഷ്യാനിയ) ദക്ഷിണാഫ്രിക്ക (ആഫ്രിക്ക) , ഇംഗ്ലണ്ട് (യൂറോപ്പ്) എന്നീ ടീമുകളും ഒളിപിക്‌സ് യോഗ്യത നേടി.Also Read: വനിതാ ടി 20 ലോകകപ്പ്: ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ പുറത്ത്128 വർഷങ്ങൾക്ക് ശേഷമാണ് ഒളിപിക്‌സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നത്. ആകെ ആറ് ടീമുകളാവും പങ്കെടുക്കുക. നിലവിലുള്ള ഐസിസി ടൂർണമെന്റുകളിലെ പ്രകടനങ്ങളും ഐസിസി വനിതാ ടി20 റാങ്കിംഗും അടിസ്ഥാനപ്പെടുത്തിയാണ് ആറിൽ അഞ്ചു ടീമുകളെയും തെരഞ്ഞെടുക്കുക. ശേഷിക്കുന്ന ഒരു ടീമിനെ അടുത്ത വർഷത്തെ ഐസിസി ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും.The post അഭിമാനനിമിഷം: ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം appeared first on Kairali News | Kairali News Live.