സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വിഡി സതീശന്റെ പരാമർശത്തിൽ വിമർശനവുമായി മുൻ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് ബാലഗോപാൽ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ പരാതികളോ ഒരു ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടില്ലെന്നും എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചതിനു ശേഷമാണ് അപേക്ഷകൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകൾക്ക് ലഭിക്കുന്ന ഈ പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം സ്ത്രീകളാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച അവസാനത്തെ ബജറ്റിൽ 3720 കോടി രൂപയാണ് ഈ പദ്ധതിയുടെ നടത്തിപ്പിനായി മാറ്റിവച്ചിരുന്നത്. അതായത് കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാപദ്ധതിക്ക് സർക്കാറിന് ആകെ ചിലവാക്കേണ്ടിവരുന്ന 600 കോടിയുടെ ആറ് ഇരട്ടിയിലധികം തുകയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.Also Read: ക്രിക്കറ്റ് കോച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: നാലാമത്തെ കേസിൽ പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയുംതികച്ചും സുതാര്യവും സാർവത്രികവുമായ ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിന് സർക്കാർ തന്നെ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.The post സ്ത്രീ സുരക്ഷാ പദ്ധതി; മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും: കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.