അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിൽ കെ എസ് ഇ ബിക്കെതിരെ വ്യാപക വിമർശനമുള്ളതായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഒരു മണിക്കൂർ മുമ്പ് എങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ പറഞ്ഞു.സോളാർ വൈദ്യുതി ശേഖരിക്കാനുള്ള പദ്ധതി വൈകുന്നു എന്നും റെഗുലേറ്ററി കമ്മീഷൻ പറയുന്നു. പദ്ധതി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ആവർത്തിച്ചു പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെ എസ് ഇ ബി സമർപ്പിച്ചില്ലെന്നും അത്യാവശ്യ വിവരങ്ങൾ അപേക്ഷയോടൊപ്പം സമർപ്പിക്കുന്നതിൽ കെ എസ് ഇ ബി വീഴ്ച വരുത്തുന്നുവെന്നും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കെ എസ് ഇ ബിയെ വിമർശിച്ചു.Also read: പിഎം ശ്രീ: അസത്യം പ്രചരിപ്പിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവർ ജനങ്ങളോട് മാപ്പ് പറയണം: പിണറായി വിജയൻഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബി ക്ക് അനുമതി നൽകിയിട്ടുണ്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇത് സംബന്ധിച്ച ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ കമ്മീഷൻ ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്.The post അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിൽ കെഎസ്ഇബിക്കെതിരെ വ്യാപക വിമർശനം appeared first on Kairali News | Kairali News Live.