കാക്കനാട് സൈക്കിള്‍ ഓടിക്കുന്നതിനിടെ ഏഴാം ക്ലാസുകാരി താഴ്ചയിലേക്ക് വീണ് മരിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Wait 5 sec.

കൊച്ചി |  കാക്കനാട് മാവേലിപുരം ഓണം പാര്‍ക്കിന് സമീപം സൈക്കിള്‍ ചവിട്ടുന്നതിനിടെ 12കാരി താഴ്ചയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് നടപടി.സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്ക് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.അപകടം സംബന്ധിച്ച് സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍, വരും ദിവസങ്ങളില്‍ ശക്തമായ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. റോഹന്‍ ആന്‍ഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകള്‍ റിഹാന കാതറിന്‍ ആന്‍ഡ്രൂസ് ആണ് ദിവസങ്ങള്‍ക്ക് മുന്‍പ് റോഡില്‍ നിന്ന് ഇരുപതടി താഴ്ചയിലേക്കുവീണ് മരിച്ചത്. മാവേലി പുരത്തെ ഫ്‌ലാറ്റ് സമുച്ചയത്തിലായിരുന്നു അപകടം. ഏഴാം ക്ലാസുകാരിയായ റിഹാനയും സഹോദരനും സൈക്കിള്‍ ഓടിക്കുകയായിരുന്നു. മണ്ണിട്ട് റോഡ് ഉയര്‍ത്തിയതിനുശേഷം അപകടകരമായ ഘടനയാണ് ഇവിടെ റോഡിന്റെത്. ഉയരത്തില്‍ നിന്നും സൈക്കിള്‍ ഉള്‍പ്പെടെ റിഹാന താഴ്ചയിലേക്ക് മറിയുകയായിരുന്നു.Content Highlights: The State Child Rights Commission has registered a suo motu case regarding the death of a 12-year-old girl in Kakkanad. Chairperson K V Manoj Kumar visited the accident site and directed the Thrikkakara municipality to take urgent action. Rihana Katherine Andrews died after falling twenty feet while cycling.