കേരളത്തിലെ യുവത്വത്തെ രക്ഷിക്കുന്നതിനാണ് ഓപ്പറേഷൻ തൂഫാനെന്നും ലഹരിമാഫിയയുടെ അന്ത്യം കുറിച്ചിട്ടേ അത് അവസാനിപ്പിക്കൂയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശ്രീകാര്യം ലൊയോള സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റേയും സ്കൂൾ ടർഫിന്റേയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ.ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ.യ്ക്ക് തൂഫാൻ വാരിയർ ബാഡ്ജ് നൽകി.സ്കൂൾ മാനേജറും ഡയറക്ടറുമായ സണ്ണി കുന്നപ്പള്ളിൽ എസ്ജെ, സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ, സി.ബി.എസ്.ഇ പ്രിൻസിപ്പൽ ഫാ.റംലറ്റ് തോമസ് എസ്.ജെ , ട്രഷറർ ജോസ് തയ്പ്പറമ്പിൽ എസ്.ജെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ലീഡർ അഭിനവ് പി.കെ സ്വാഗതവും സ്പോർട്സ് സെക്രട്ടറി നവനീത് പൊതുവാൾ നന്ദിയും പറഞ്ഞു.Also Read: സ്ത്രീ സുരക്ഷാ പദ്ധതി; മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും: കെ എൻ ബാലഗോപാൽഉദ്ഘാടനത്തോട് അനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ബ്രസീൽ അർജന്റീന ഫാൻസ് തമ്മിലുള്ള ഫുട്ബോൾ മത്സരവും നടന്നു.The post ലഹരി മാഫിയയുടെ അന്ത്യം കുറിച്ചിട്ടേ ഓപ്പറേഷൻ തൂഫാൻ അവസാനിപ്പിക്കൂ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.