പിഎം ശ്രീയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രിയുമായി ബന്ധപ്പെട്ട ഫണ്ടല്ല ലഭിച്ചത് എന്നും എസ് എസ് കെയിൽ നിന്നും ലഭിക്കേണ്ടുന്ന തടഞ്ഞു വെച്ച 99.27 കോടി രൂപയാണ് ലഭിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ ഷംസുദ്ദീൻ നിയമ സഭാ സമ്മേളനത്തിൽ പറഞ്ഞു.ഇതോടെ യു ഡി എഫ് സർക്കാരിൻ്റെ ഒരു വാദം കൂടി തകർന്നു വീഴുകയാണെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇടതുപക്ഷ സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ട് പണം വാങ്ങിയെന്ന തരത്തിലാണ് യു ഡി എഫ് പ്രചരിപ്പിച്ചത്.Also read: സ്ത്രീ സുരക്ഷാ പദ്ധതി; മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും: കെ എൻ ബാലഗോപാൽഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംപിഎം ശ്രീ വിഷയത്തിൽ യുഡിഎഫിൻ്റെ ഒരു വാദം കൂടി തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ അസത്യം പ്രചരിപ്പിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവർ ജനങ്ങളോട് മാപ്പു പറയാൻ തയ്യാറാകണം.The post പിഎം ശ്രീ: അസത്യം പ്രചരിപ്പിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവർ ജനങ്ങളോട് മാപ്പ് പറയണം: പിണറായി വിജയൻ appeared first on Kairali News | Kairali News Live.