കോഴിക്കോട് | യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്. അപകട ദിവസം ലൈസന്‍സ് കൈയില്‍ ഇല്ലെന്നായിരുന്നു അശ്വന്ത് നല്‍കിയ മൊഴി. തുടര്‍ന്ന് സമര്‍പ്പിച്ച ലൈസന്‍സ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തുന്നത്. 2025 ഫെബ്രുവരിയിലാണ് ലൈസന്‍സ് കാലാവധി കഴിഞ്ഞത്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസെടുക്കും.ഇതിന് പുറമെ അഞ്ച് വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവ് വച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് അശ്വന്ത് കോക്ക് ക്ഷുഭിതനാകുന്ന വീഡിയോ പുറത്ത് വന്നിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തില്‍ നിന്നും മദ്യവും എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നുContent Highlights: YouTuber Aswanth Kok produced an expired driving license after causing a drunk driving accident in Nadakkavu, Kozhikode. Police will register an additional case against him for driving without a valid license. The Motor Vehicles Department announced that his license will not be renewed for five years.