കൊച്ചി | ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്ന ശ്യാം സുന്ദര്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സി പി എം ബന്ധം ഉപേക്ഷിച്ച് ലീഗില്‍ എത്തിയ ശ്യാം സുന്ദര്‍ കഴിഞ്ഞ തവണ ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. ഇത്തവണ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി ഉയരുകയായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവരെയാണ് പാര്‍ട്ടി നേതൃനിരയില്‍ എത്തിച്ചിരിക്കുന്നത്. പി അബ്ദുല്‍ ഹമീദ്, എ അബ്ദുറഹിമാന്‍ എന്നിവരെയും വൈസ്പ്രസിഡന്റുമാരാക്കി. പി ഉബൈദുല്ല, കമാല്‍ മാക്കിയില്‍, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം അല്ലാത്ത ഒരാള്‍ വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. മുഹമ്മദ് ടി പാറാട്, ജി മാഹിന്‍ അബൂബക്കര്‍ എന്നിവരെ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. കൂടാതെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം തിരുവനന്തപുരം ജില്ലകളിലെ ഭാരവാഹികളെയും നിയമിച്ചു. Content Highlights:Former DYFI state treasurer Shyam Sundar has been appointed as Muslim League state vice president. He becomes the first non-Muslim leader in IUML history to hold this position. State President Panakkad Sadiq Ali Shihab Thangal announced the new party office bearers in Kochi.