ബോട്ടിന്റെ സ്റ്റോര്‍ റൂമില്‍ തൊഴിലാളികള്‍ കുഴഞ്ഞുവീണു

Wait 5 sec.

കോഴിക്കോട് | ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന്റെ സ്റ്റോര്‍ റൂമില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബോധരഹിതരായി വീണു. വിവരം ലഭിച്ചതിനേ തുടര്‍ന്ന് മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി കെ ശരത്തിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി ബോട്ടിലെ മറ്റു തൊഴിലാളികളുടെ സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്.ടെസ്ല എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളായ പശ്ചിമബംഗാള്‍ സ്വദേശികള്‍ സച്ചിന്‍ ദാസ്, ദിലീപ് സൂര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റോര്‍ റൂമില്‍ ശുദ്ധ വായുവിന്റെ അഭാവമാണ് തൊഴിലാളികള്‍ ബോധം കെട്ടു വീഴാന്‍ കാരണമെന്നാണ് കരുതുന്നു. പുറത്തെടുക്കുമ്പോള്‍ ചലനമില്ലാതിരുന്ന രണ്ടുപേര്‍ക്കും ആംബുലന്‍സില്‍ വച്ച് തന്നെ സി പി ആര്‍ നല്‍കിക്കൊണ്ട് ആശുപത്രി വരെ എത്തിക്കുകയായിരുന്നു.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനുരൂപ് , ഉദ്യോഗസ്ഥരായ സുഭാഷ്, അന്‍വര്‍, മധു, അതുല്‍ മോഹന്‍, അനൂപ് കുമാര്‍, ആദര്‍ശ്, പി എസ് അതുല്‍, രഞ്ജിത്ത്, കാല്‍വിന്‍ റോഡ്രിഗസ്, ഐശ്വര്യ, അമേയ ഹോം ഗാര്‍ഡുമാരായ എബി രാധാകൃഷ്ണന്‍ , അഭിലാഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.Content Highlights:Two migrant workers were found unconscious inside the store room of a fishing boat at Beypore harbour Kozhikode. Fire force personnel from Meenchantha station rescued them and administered CPR. Lack of adequate oxygen in the enclosed space is suspected to be the cause of the incident.