ഐ.സി എഫ് റിഫ റീജിയൻ മദ്രസ ഫെസ്റ്റ് നാളെ

Wait 5 sec.

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) റിഫ റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ ‘ മദ്റസ ഫെസ്റ്റ് ‘ നാളെ ഹമദ് ടൗൺ കാനൂ ഹാളിൽ നടക്കും.സബ് ജൂനിയർ , ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്ള്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കളറിംഗ്, കഥ പറയൽ, പ്രശ്നോത്തരി, കാലിഗ്രാഫി , ചിത്ര രചന തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരം നടക്കുക. മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രോഗ്രാമും ബുർദ്ധ ആലാപനവും ഉണ്ടായിരിക്കും …ഇസ്ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കഴിഞ SSSL പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മദ്രസ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കും .മദ്രസ പ്രസിഡൻ്റ് ഉമർഹാജിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് ബഹ്റൈൻ നാഷണൽ ക്യാമ്പിനറ്റ് അംഗം സുലൈമാൻ ഹാജി ഉൽഘാടനം നിർവഹിക്കുംഐ സി എഫ് ഇൻ്റൺ നാഷണൽ വൈസ് പ്രസിഡൻ്റ് MC അബ്ദുൽ കരീം ഹാജി നാഷണൽ സിക്രട്ടറിമാരായ റഫീഖ് ലത്വീഫി വരവൂർ ,ഫൈസൽ ചെറുവണ്ണൂർ , ശിഹാബ് സിദ്ധീഖി , നാഷണൽ നേതാക്കളായ അബ്ദുറഹീം സഖാഫി വരവൂർ , ഇർഷാദ് ആറാട്ടുപുഴ , ആ സ്വിഫ് നന്ദി തുടങ്ങിയവർ സംബദ്ധിക്കും ..മദ്രസ ഫെസ്റ്റ് സ്വാഗത സംഘം ഭാരവാഹികളായ സലാം മുസ്ലിയാർ , അലവി സൈനി , മുസ്തഫ എളബിലാട് ,അഫ്സൽ അബൂബക്കർ , ജഅഫർ , സുബൈർ കടൂർ, അഫ്സൽ ആലപ്പുഴ , ഉസ്മാൻ സല്ലാഖ് , ഇബ്രാഹിം മങ്കര , അഫ്സൽ എറണാകുളം ജമാൽ മൂടാടി എന്നിവർ നേതൃത്വം നൽകുംThe post ഐ.സി എഫ് റിഫ റീജിയൻ മദ്രസ ഫെസ്റ്റ് നാളെ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.