കപ്പലുകള്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ സംഭവം; കാണാതായ ജീവനക്കാര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് ബള്‍ഗേറിയ

Wait 5 sec.

സോഫിയ | ഡ്രോണ്‍ ആക്രമണത്തിനിരയായ കപ്പലില്‍ നിന്നും കാണാതായ ജീവനക്കാര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് ബള്‍ഗേറിയ. ആരെയും കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.റഷ്യ-ഉക്രൈന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാവുകയും കപ്പലില്‍ ഒന്ന് അഗ്നിക്കിരയാവുകയും മറ്റൊന്ന് മുങ്ങിപ്പോവുകയും ചെയ്തു. നാവികരെക്കുറിച്ച് യാതൊരു വിവരവുമില്ലന്നും തിരച്ചില്‍ ഇനി തുടരില്ലെന്നും രാജ്യത്തെ മാരിടൈം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ മേധാവി റുമെന്‍ നിക്കോലോവ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തീപിടിച്ച കപ്പലില്‍ നിന്ന് തുര്‍ക്കി, ഇന്ത്യന്‍ വംശജരായ 18 ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും മുങ്ങിപ്പോയ കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. എത്രപേരെയാണ് കാണാതായിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മുങ്ങിപ്പോയ കപ്പലില്‍ നിന്ന് തലകീഴായി മറിഞ്ഞ നിലയിലുള്ള ഒരു ബോട്ടും മൂന്ന് ലൈഫ് റാഫ്റ്റുകളും കടലിന്റെ ഉപരിതലത്തില്‍ ഒഴുകിനടന്നിരുന്ന കപ്പലിന്റെ അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയതെന്ന് നിക്കോലോവ് പറഞ്ഞു.ഈ ആക്രമണം തികച്ചും അഗീകരിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി റുമെന്‍ റാഡെവ് വിശേഷിപ്പിച്ചു. ഡ്രോണുകള്‍ എവിടെനിന്നാണ് വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു.#Bulgaria #BlackSea Attack #ShipAttack #RussiaUkraineWar #MaritimeNews #DroneAttack #BreakingNewsContent Highlights:Bulgaria has called off the search for missing crew members after a commercial ship sank following a drone attack in the Black Sea. Bulgarian officials confirmed 18 crew members were saved from another burning ship. Prime Minister Rumen Radev strongly condemned the unacceptable attack.