തിരുവനന്തപുരം | ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്ത് തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റു നേതാക്കള്‍ക്കും ആവേശകരമായ വരവേല്‍പ്പ്. സി പി എം ജില്ലാ കമ്മിറ്റിയാണ് സ്വീകരണം ഒരുക്കിയത്.രാജ്യതലസ്ഥാനത്ത് ജനാധിപത്യവിരുദ്ധമായ നടപടികളാണ് നടക്കുന്നതെന്നും ഡല്‍ഹി പൂര്‍ണ്ണമായും ഒരു പോലീസ് സ്റ്റേറ്റായി മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടും കോടതിയുടെ വാക്കുകള്‍ക്ക് വില നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ എല്ലായിടത്തും പോലീസും കേന്ദ്ര സേനകളും നിറഞ്ഞിരിക്കുകയാണെന്നും സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.ജന്തര്‍ മന്തറില്‍ ആരും കടക്കാന്‍ പാടില്ലെന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എം എ ബേബി അടക്കമുള്ള നേതാക്കള്‍ കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ പോലീസ് തടയുകയും ഓരോരുത്തരെയായി റാഞ്ചിയെടുക്കുകയുമായിരുന്നു. ജനറല്‍ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് ആദ്യം അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയത്. തങ്ങളെ ബൊലേറോ ജീപ്പിലാണ് മണിക്കൂറുകളോളം എങ്ങോട്ടെന്നില്ലാതെ കൊണ്ടുപോയതെന്നും ഉച്ചയ്ക്ക് 2.30-ഓടെ മന്ദിര്‍ മാര്‍ഗ് സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് പോലീസുകാര്‍ കൊണ്ടുവന്ന ഭക്ഷണം തന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.Content Highlights:Opposition leader Pinarayi Vijayan received a rousing welcome in Thiruvananthapuram following his protest in Delhi against Chief Election Commissioner Gyanesh Kumar. He condemned the police actions and detention of CPM leaders during the demonstration near Jantar Mantar. Vijayan criticized the central government for restricting democratic protests and freedom of movement.