ആലപ്പുഴ | സര്‍ക്കാര്‍ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചന്‍ അടുത്ത വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കിച്ചന്‍ സംവിധാനിക്കുക.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാനുള്ള കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ സ്വകാര്യ സംഘടനകളുടെ ഭക്ഷണ വിതരണം മെഡിക്കല്‍ കോളജ് ക്യാമ്പസിന് പുറത്തേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിക്കുള്ളില്‍ കൊടിയും വെച്ച് ഭക്ഷണ വിതരണം നടത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം സൗജന്യമായോ കുറഞ്ഞ നിരക്കിലോ കൃത്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു. ആശുപത്രി ക്യാമ്പസിനുള്ളിലെ തിരക്ക്, മാലിന്യപ്രശ്‌നങ്ങള്‍, ശുചിത്വമില്ലായ്മ എന്നിവ പരിഹരിക്കാനാണ് കമ്മ്യൂണിറ്റി കിച്ചനെന്നും വ്യക്തമാക്കിയിട്ടുണ്ട്.Content Highlights:The Kerala government is launching community kitchens in government hospitals to ensure accessible food for patients and bystanders. The pilot project will be inaugurated at the Alappuzha Medical College. This welfare initiative aims to support economically disadvantaged families visiting public hospitals.