സി ജെ പി നേതാക്കള്‍ ഉടന്‍ മോചിതരാകും; വിട്ടയക്കാന്‍ ഉത്തരവിട്ട് കോടതി

Wait 5 sec.

ന്യൂഡല്‍ഹി | കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) നേതാക്കളായ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റംഗ എന്നിവരെ വിട്ടയക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി. കരുതല്‍ തടങ്കലിലാക്കിയ ഇവരെ ഡല്‍ഹി കാന്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിനായി ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടനെയാണ് സി ജെ പി നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലെ (BNSS) 126ാം വകുപ്പ് (സമാധാനം നിലനിര്‍ത്തുന്നതിനുള്ള സുരക്ഷാ നടപടി), 170-ാം വകുപ്പ് (കോഗ്‌നിസബിള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള അറസ്റ്റ്) എന്നിവ പ്രകാരമാണ് മൂന്ന് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്.ഡല്‍ഹി പോലീസിന്റെ കണക്കനുസരിച്ച്, ശനിയാഴ്ച തലസ്ഥാനത്തുടനീളം ഏകദേശം 2,500 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം നടക്കുന്ന ദിവസത്തിന് മുന്നോടിയായി രാത്രിയില്‍ നടത്തിയ കരുതല്‍ നടപടികളില്‍ കസ്റ്റഡിയിലെടുത്ത 1,000ത്തോളം പേര്‍ക്ക് പുറമെയാണിത്.നിയമവാഴ്ചക്കും ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തിനും വിരുദ്ധമായി, നേതാക്കള്‍, മുന്‍ മുഖ്യമന്ത്രിമാര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവരെ ഡല്‍ഹി പോലീസ് വിവേചനരഹിതമായി തടങ്കലില്‍ വച്ചതിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തുന്നുണ്ട്. ദേശീയ തലസ്ഥാനത്തേക്ക് ഒത്തുകൂടുന്ന പ്രതിഷേധക്കാരെ തടയുന്നതിനായി പൊതുഗതാഗതം, റെയില്‍, മെട്രോ സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള കോടതിയലക്ഷ്യ ഹരജിയും കോടതി പരിഗണിക്കും. തന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തന്നെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി ജെ പി ലീഗല്‍ അഫയേഴ്‌സ് മേധാവി രത്‌ന സിംഗ് നല്‍കിയ ഹരജി ഡല്‍ഹി കോടതി ഇന്നലെ തള്ളിയിരുന്നു.Content Highlights:A court has issued an order for the immediate release of CJP leaders. The development comes as a major relief to their supporters and legal teams. Further legal proceedings regarding the case are expected to follow.