ജോണ്‍ ബ്രിട്ടാസ് എംപിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്; ക്രൂരമായി മര്‍ദ്ദിച്ചു

Wait 5 sec.

ന്യൂഡല്‍ഹി |  മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. മാധ്യമങ്ങളോട് സംസാരിക്കവെ പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ  വഴിയിലിറക്കി വിട്ടു. പോലീസ് വാഹനത്തിനുള്ളില്‍വച്ച് തന്നെ ക്രൂരമായി മര്‍ദിച്ചതായി ജോണ്‍ ബ്രിട്ടാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എംപിയാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.നേരത്തെ ഡല്‍ഹി പോലീസ് നടപടിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രംഗത്തുവന്നിരുന്നു.ഡല്‍ഹിയില്‍ കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണെന്നും പോലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ആരോപിച്ചിരുന്നു.അതേ സമയം, പ്രതിഷേധത്തില്‍ വിദേശ ഇടപെടല്‍ എന്നാണ് ബിജെപി ആരോപിക്കുന്നത്.Content Highlights: John Brittas MP was forcefully detained by Delhi Police during a protest at Jantar Mantar demanding the resignation of the Chief Election Commissioner. He alleged that he was beaten inside the police vehicle despite identifying himself as an MP. Following the incident, he experienced discomfort and was shifted to a hospital for medical attention.