രാജ്യത്ത് പ്രതിഷേധം ശക്തം; രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ സഖ്യം

Wait 5 sec.

ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രപതിയെ കണ്ട് രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നീക്കം. 15 നേതാക്കളുടെ സംഘത്തിന് അനുമതി വേണമെന്നാണ് ഇന്ത്യാ സഖ്യം ആവശ്യപ്പെട്ടത്.രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ സംഘത്തിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. 10 നേതാക്കളെ നാളെ കാണാന്‍ രാഷ്ട്രപതി ഭവന്‍ അനുമതി നല്കിയേക്കുമെന്നാണ് വിവരം. സമാജ്വാദി പാര്‍ട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതോടെ പ്രതിപക്ഷ സമരം കൂടുതല്‍ രൂക്ഷമാവുകയാണ്. Content Highlights: The INDIA bloc has requested an appointment with the President of India to discuss the political situation surrounding the demand for Chief Election Commissioner Gyanesh Kumar’s resignation. Reports suggest Rashtrapati Bhavan may allow a delegation of 10 leaders tomorrow. The opposition agitation has intensified following resolution of issues with Samajwadi Party.