മധ്യപ്രദേശ് കൂട്ടക്കൊല കേസ്; മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

Wait 5 sec.

അഹമ്മദാബാദ് | മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ആറു പേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊല കേസില്‍ മൂന്ന് വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതി പിടിയില്‍. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘമാണ് രാമുസിങ് ധീരാസിങ് തോമറിനെ (37) ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.2023 മേയില്‍ മൊറേനയിലെ ലേപ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.2013ല്‍ തുടങ്ങിയ ഭൂമി തര്‍ക്കത്തെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറുപേരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് പ്രതിയെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വെയര്‍ഹൗസില്‍ നിന്നാണ് പിടികൂടിയത്. വേഷം മാറി മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡായും കൂലിപ്പണിക്കാരനായും ജോലി ചെയ്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഭിന്ദ് ജില്ലയിലെ ഗോര്‍മി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ വധശ്രമക്കേസും നിലവിലുണ്ട്. തുടര്‍നിയമനടപടികള്‍ക്കായി പ്രതിയെ മധ്യപ്രദേശ് പോലീസിന് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചു.Content Highlights: Ahmedabad Crime Branch arrested Ramusingh Tomar, an absconding accused in the 2023 Morena mass murder case, from Gurugram. The accused was involved in the killing of six family members over a long-standing land dispute. He had been evading arrest by frequently disguising himself and moving states.