ഓം പ്രകാശ് മാഥൂര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണര്‍; അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

Wait 5 sec.

ന്യൂഡല്‍ഹി | ഓം പ്രകാശ് മാഥൂര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണര്‍. നിലവില്‍ സിക്കിം ഗവര്‍ണറാണ് മാഥൂര്‍. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചു.തമിഴ്നാട്, കേരളം, ഒഡീഷ, സിക്കിം, കര്‍ണാടക, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചത്. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവ് ബ്രജ് മോഹന്‍ റാം ആണ് ഒഡീഷ ഗവര്‍ണര്‍. സുധ യാദവിനെ കര്‍ണാടക ഗവര്‍ണറായും ധാല്‍ സിംഗ് ബിസെനെ ഉത്തരാഖണ്ഡ് ഗവര്‍ണറായും നിയമിച്ചു.രാജസ്ഥാനില്‍ നിന്നുള്ള പ്രമുഖനായ ബി ജെ പി നേതാവാണ്, ആര്‍ എസ് എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂര്‍. രാജസ്ഥാനിലെ ബാലി സ്വദേശിയാണ്. 2008ല്‍ രാജസ്ഥാനില്‍ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മാഥൂര്‍ ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. 1989 മുതല്‍ 2024 വരെ ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചുമതലകളും നിര്‍വ്വഹിച്ചിട്ടുണ്ട്. 2008ലും 2016ലും രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലെത്തി.Content Highlights: President Droupadi Murmu has appointed Om Prakash Mathur, previously the Governor of Sikkim, as the new Governor of Kerala. Meanwhile, current Kerala Governor Rajendra Arlekar has been transferred to serve as the new Governor of Tamil Nadu. These gubernatorial changes are part of a major reshuffle announced by Rashtrapati Bhavan across several Indian states.