കൊച്ചി| വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കേസില്‍ സിബിഐയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. ബാലഭാസ്‌കറിന്റെ മരണത്തില്‍ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പല പ്രാവശ്യം അന്വേഷിക്കപ്പെട്ട കേസില്‍ സംശയം ഉന്നയിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ബെഞ്ചിന്റെ ഉത്തരവ്.നേരത്തേ നടന്ന അന്വേഷണങ്ങള്‍ തൃപ്തികരമല്ല. തങ്ങള്‍ ഉന്നയിച്ച സംശയങ്ങളില്‍ അന്വേഷണം നടന്നില്ലെന്നും അതിനാല്‍ പുനരന്വേഷണം വേണമെന്നുമാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. മുമ്പ് സിബിഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ച കേസില്‍, സാധാരണ വാഹനാപകടം എന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. വാഹനം ഓടിച്ച അര്‍ജ്ജുനെ മാത്രമായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ ആസൂത്രിത കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്‍മാരും സഹായികളും പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇത് കേസില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു. ബാലഭാസ്‌ക്കര്‍ അറിയാതെ വാഹനത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നില്ലെന്ന് മാതാപിതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്. ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ഒപ്പമുണ്ടായിരുന്ന രണ്ടു വയസ്സുള്ള മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയും ചെയ്തു. ചികിത്സയിലായിരിക്കെ ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ 2നാണ് മരിച്ചത്.Content Highlights:The Kerala High Court has ordered a reinvestigation into the death of violinist Balabhaskar, rejecting the CBI report. A DySP-rank officer will probe the case and address concerns raised by the parents, including possible links to gold smuggling. Balabhaskar died following a car crash in 2018.