കണ്ണൂര്‍| ബിഎംഎസ് പ്രവര്‍ത്തകന്‍ വടക്കേചാലില്‍ വിനയനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി. സിപിഎം പ്രവര്‍ത്തകന്‍ ജമീന്റവിടെ ബിജുവിനെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 12ന് വിധിക്കും.കേസില്‍ മറ്റ് ഏഴു പ്രതികളേയും കോടതി വെറുതേ വിട്ടു. ടി പി വധക്കേസ് പ്രതി ടി കെ രജീഷ് ഉള്‍പ്പെടെയുള്ളവരെയാണ് കോടതി വെറുതെ വിട്ടത്.2009 മാര്‍ച്ച് 12നാണ് വടക്കേചാലില്‍ വിനയനെ കൊലപ്പെടുത്തിയത്. ടി കെ രജീഷിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.Content Highlights:Thalassery Additional Sessions Court has found the first accused, CPM worker Jameentavide Biju, guilty in the 2009 murder case of BMS worker Vinayan. The court acquitted seven other accused, including TK Rajeesh. The sentence for the convict will be pronounced on October 12.