‎ഇന്ത്യൻ വിമാന കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു

Wait 5 sec.

റിയാദ് ലക്ഷ്യമാക്കിയ പൂത്തികൾ ആക്രമണം അഴിച്ചു വിട്ടതിനെ തുടർന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ കമ്പനികൾ നിർത്തിയതായി റിപ്പോർട്ട്.‎‎റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആകാശ എയർ ശനിയാഴ്ച വരെ നിർത്തിവച്ചു, അതേസമയം ഇൻഡിഗോ വെള്ളിയാഴ്ച വരെ റിയാദ് സർവീസുകൾ റദ്ദാക്കി.  എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ശനിയാഴ്ച വരെ  നിർത്തിവച്ചു.‎‎മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങൾ കാരണം ഒക്ടോബർ 16 വരെ റിയാദിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ലുഫ്താൻസ എയർലൈൻസിന്റെയും മറ്റ് യൂറോപ്യൻ വിമാനക്കമ്പനികളുടെയും ഉടമസ്ഥതയിലുള്ള ജർമ്മൻ വ്യോമയാന കമ്പനിയായ ലുഫ്താൻസ ഗ്രൂപ്പ് അറിയിച്ചു.‎‎കാൻസൽ ആയ യാത്ര പുന ക്രമീകരിക്കാനും ടിക്കറ്റ് റിഫണ്ട് ചെയ്യാനും അവസരം ഉണ്ട്.The post ‎ഇന്ത്യൻ വിമാന കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു appeared first on Arabian Malayali.