സഊദിയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂത്തി ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, 36 പേർക്ക് പരിക്ക്

Wait 5 sec.

റിയാദ് |സഊദി  അറേബ്യയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പ്രസ്താവനയിൽ പറഞ്ഞു. ആക്രമണങ്ങളെ  അറബ്, ജിസിസി നേതാക്കൾ ശക്തമായി അപലപിച്ചു.യെമൻ സർക്കാരിന്റെ സൈനിക നീക്കങ്ങൾക്ക് സഊദി അറേബ്യ  പിന്തുണ വർദ്ധിപ്പിക്കുന്നതിനിടെയാണ് ആക്രമണം. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ട്. യമൻ അതിർത്തിയോട് ചേർന്നുള്ള അസീർ പ്രവിശ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ആക്രമണത്തിന് ഇരയായത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഒരു മൊറോക്കൻ, ഒരു അൾജീരിയൻ വംശജർ എന്നിവർ കൊല്ലപ്പെടുകയും, 28 പേർക്ക് പരിക്കേൽക്കുകയും  ചെയ്തു.റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ഒരു സുഡാൻ പൗരൻ കൊല്ലപ്പെടുകയും അഞ്ച് അഞ്ച് സ്വദേശികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ സമീപത്തുള്ള ഇന്ധന പ്ലാന്റിൽ തീപിടുത്തമുണ്ടായി. യാത്രക്കാരുടെയും ജീവനക്കാരുടെയും  സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.റിയാദിന് വടക്ക് ഭാഗത്തുള്ള ഒരു ബാലിസ്റ്റിക് മിസൈൽ സൈന്യം തടഞ്ഞ് നിർത്തി നശിപ്പിക്കുകയും രാജ്യത്തിന് നേരെ  ഹൂതികൾ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച യമൻ തലസ്ഥനമായ സനയിലെ  മിസൈൽ വിക്ഷേപണ കേന്ദ്രം നശിപ്പിച്ചതായി സഊദി സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.ബുധനാഴ്ച പുലർച്ചെ യമനിലെ ഏദൻ വിമാനത്താവളത്തിന് നേരെ ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ  ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനിടെ യെമനിലെ ഹൂത്തി വിമതർ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ, സഊദിയുടെ  പ്രധാന സഖ്യകക്ഷിയായ പാകിസ്ഥാൻ ഗൾഫ് രാജ്യത്ത് തങ്ങളുടെ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വാർത്താ ഏജൻസിയായ  സിഎൻഎന്നിന് നൽകിയ ഒരു പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.Content Highlights: Three people were killed and 36 others injured after Yemeni Houthi rebels launched missile and drone attacks on Abha and King Khalid international airports in Saudi Arabia. The Saudi-led coalition intercepted a ballistic missile north of Riyadh and destroyed a Houthi missile launcher in Sana’a. Pakistan confirmed troop deployment to Saudi Arabia amid escalating cross-border security concerns.