കൊച്ചി| നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാറിടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്സൈസ്. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് സുഹൈലിനെതിരെ എക്സൈസ് കേസെടുത്തത്. രണ്ടുവര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പോലീസിന്റെയും തീരുമാനം.സുഹൈലിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ ലഭിച്ചശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. സുഹൈലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് എംവിഡിയും കടന്നിട്ടുണ്ട്.അതേസമയം, പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുള്ള തീരുമാനമെന്നാണ് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.Content Highlights:Excise registered a case against Suhail Sajeev for underage drinking in connection with the fatal Nedumbassery Mini Cooper accident. Police will seek his custody today while MVD moves to cancel his driving license. Families of the victims demand strict murder charges against the driver.