ന്യൂഡല്‍ഹി|സിജെപി സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതിന് സമാനമായ ഒരു സാഹചര്യം ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂവെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഏതാനും നൂറ് മീറ്ററുകള്‍ക്കിടയില്‍ പോലും പരിശോധനാ കേന്ദ്രങ്ങള്‍, റോഡുകള്‍ക്ക് കുറുകെ സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകളും വാഹനങ്ങളുടെ ടയറുകള്‍ തകര്‍ക്കാന്‍ കഴിയുന്ന സ്‌പൈക്ക് സ്ട്രിപ്പുകളും, നഗരത്തിലുടനീളം 22,000 പോലീസുകാരെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചുള്ള യുദ്ധസമാനമായ സുരക്ഷാസന്നാഹങ്ങള്‍, 250 ട്രെയിനുകള്‍ റദ്ദാക്കി, 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു, പുറമെ, ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സ്വന്തം വീടുകളില്‍ നിന്നും തെരുവുകളില്‍ നിന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും. ഇതെല്ലാം തെരഞ്ഞെടുപ്പിന്റെ സത്യസന്ധതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പൗരന്മാര്‍ക്ക് സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം നിഷേധിക്കാനാണെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.ബാരിക്കേഡുകള്‍ സ്ഥാപിച്ചതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാവില്ല. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എത്രയും വേഗം മറുപടി നല്‍കാന്‍ കമ്മീഷന്‍ തയ്യാറാകുന്നുവോ അത്രയും പെട്ടെന്ന് സംഘര്‍ഷാവസ്ഥയ്ക്ക് ശമനമുണ്ടാകും. ഒരു ജനാധിപത്യത്തിന്റെ കരുത്ത് അളക്കപ്പെടുന്നത് അതിന്റെ പ്രവര്‍ത്തനരീതിയെ ചോദ്യം ചെയ്യുന്നവരോട് അത് എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ മാനദണ്ഡം വെച്ചുനോക്കുമ്പോള്‍, ഇന്ന് നാം കണ്ടത് തികച്ചും ലജ്ജാകരവും ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതുമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതാണ് ഇതില്‍ ഏറ്റവും പിന്തിരിപ്പനും അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ളതുമായ നടപടി എന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.Content Highlights:Congress MP Shashi Tharoor strongly criticized the government’s heavy security crackdown on CJP protests in Delhi. He condemned barricades, internet suspensions, and mass arrests as anti-democratic measures. Tharoor urged the Election Commission to answer public queries to restore trust.