ഡൽഹിയിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; പള്ളിയിലെത്തി വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകി ഡൽഹി പോലീസ്

Wait 5 sec.

ന്യൂഡൽഹി | രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാകരുതെന്ന് ആഹ്വാനം ചെയ്ത് പഴയ ഡൽഹിയിലെ പള്ളിയിൽ നിന്ന് ഡൽഹി പോലീസ് ജാഗ്രതാ നിർദേശം (Public Advisory) പുറപ്പെടുവിച്ചു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം.സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ പ്രകാരം, പഴയ ഡൽഹിയിലെ ഒരു പള്ളിയിലെ മിഹ്റാബിൽ കയറി മൈക്കിൽ പോലീസ് സംസാരിക്കുന്നത് കാണാം. അനാവശ്യമായ പ്രതിഷേധങ്ങളിൽ കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത്. തെറ്റായ സന്ദേശങ്ങളിലോ വ്യാജ പ്രചാരണങ്ങളിലോ വീഴരുതെന്നും, നിയമ നിർവഹണത്തിനും സുരക്ഷാ മുൻകരുതലുകൾക്കും ഭരണകൂടത്തോട് സഹകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഒക്ടോബർ 10-ന് ജന്തർ മന്തറിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് പേലീസ് നടപടി.📍 पुरानी दिल्ली दिल्ली पुलिस के एक अधिकारी ने मस्जिद में जाकर लोगों से 10 अक्टूबर के CJP प्रदर्शन में शामिल न होने की अपील की। अधिकारी ने कहा “परिवार को समझाएं कि unnecessary भीड़ या protest में हिस्सा न लें, क्योंकि प्रशासन अपना काम कर रहा है।” विडंबना देखिए जिस मस्जिद के लाउडस्पीकर से अज़ान, नमाज़ की सूचना, धार्मिक संदेश, आपदा के समय लोगों को सतर्क करने और जरूरतमंदों की मदद या राहत की अपील की जाती है, उसी स्पीकर की आवाज़ पर अक्सर शासन-प्रशासन को आपत्ति होती है। लेकिन जब अपनी अपील पहुंचानी हो, तो वही मस्जिद और वही लाउडस्पीकर याद आ जाते हैं।— Muslim Voice Cell (@MuslimVoiceCell) October 8, 2026ആരാധനാലയങ്ങൾക്ക് പുറമെ ആളുകൾ വ്യാപകമായി ഒത്തുചേരുന്ന പൊതുസ്ഥലങ്ങളിലും വിപണികളിലും പോലീസ് ബോധവൽക്കരണം നടത്തുന്നുണ്ട്. നിലവിൽ തലസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധ കൂട്ടായ്മകൾക്ക് അനുമതി നൽകിയിട്ടില്ലെന്നും, യുവാക്കൾ തെറ്റിദ്ധരിക്കപ്പെട്ട് ഇത്തരം നിയമവിരുദ്ധ സമരങ്ങളിൽ പങ്കാളികളാകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിൽ നിർദേശങ്ങൾ നൽകുന്നതെന്നും ഡൽഹി പോലീസ് പറയുന്നു.അതേസമയം, ഡൽഹി പോലീസിന്റെ ഈ പ്രചാരവേല സർക്കാറിന്റെ ഭയമാണ് കാണിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹി പോലീസിന്റെ ഈ ‘പ്രതിഷേധിക്കരുത്’ എന്ന സൗജന്യ പ്രഭാഷണം വ്യക്തമാക്കുന്നത് ഒന്നാണ്—ഈ സർക്കാർ അങ്കലാപ്പിലാണ്, ഭയന്നു കഴിഞ്ഞിരിക്കുന്നു. ജനം ഈ പ്രതിഷേധത്തിനൊപ്പമാണെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞു. അതിനെ ഏതുവിധേനയും തകർക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. എന്നാൽ, ഇതെല്ലാം ഈ പ്രക്ഷോഭത്തെ കൂടുതൽ ആളിക്കത്തിക്കാനേ ഉപകരിക്കൂ- അദ്ദേഹം വ്യക്തമാക്കി.Content HighlightsDelhi Police issued a public advisory from an Old Delhi mosque, urging residents not to participate in unlawful protests. The warning precedes a major opposition demonstration scheduled at Jantar Mantar.