അടൂര്‍ | ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയുടെ സ്വര്‍ണാഭരണം അപഹരിച്ച രണ്ട് പേര്‍ അറസ്റ്റില്‍. തൂത്തുക്കുടി സ്വദേശിനികളായ മല്ലിക (39), ധനലക്ഷ്മി (28) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് കേരളത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.ജൂലൈ 31ന് ഉച്ചയ്ക്ക് 12ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ ഇളമണ്ണൂര്‍ സ്വദേശിനിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ഉള്‍പ്പടെയുള്ള ബാഗ് അപഹരിച്ച സംഭവത്തിലാണ് അറസ്റ്റ്. അടൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ വയോധികയുടെ സ്വര്‍ണമാല അപഹരിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇവരെ അടൂര്‍ എസ് എച്ച് ഒ പങ്കജ് കൃഷ്ണ, എസ് ഐമാരായ സന്തോഷ്, രാധാകൃഷ്ണന്‍, എസ് സി പി ഒമാരായ അനീഷ് രാമചന്ദ്രന്‍, രാജ ഗോപാല്‍, പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ ധന്യ, അഞ്ജു, സുനിത, ആതിര, ഗീത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.Content Highlights:Adoor police arrested two Tamil Nadu natives, Mallika and Dhanalakshmi, for stealing a two-sovereign gold chain from a woman at Adoor General Hospital. The duo is accused of multiple theft cases across Kerala and Tamil Nadu, including a similar incident at the Adoor KSRTC bus stand.