സൗദിയിൽ വിദഗ്ധ തൊഴിലാളികൾക്ക് ആശ്വാസം; തൊഴിൽ വിസയ്‌ക്കൊപ്പം കുടുംബത്തെയും കൊണ്ടുവരാം

Wait 5 sec.

സൗദി അറേബ്യയിൽ തൊഴിൽ വിസയിൽ എത്തുന്ന യോഗ്യരായ വിദഗ്ധ തൊഴിലാളികൾക്ക് കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികൾക്ക് ആശ്വാസകരമായ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രാലയവും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് നടപടി നടപ്പാക്കുന്നത്.പുതിയ നടപടിപ്രകാരം തൊഴിൽ വിസയിൽ എത്തുന്ന യോഗ്യരായ കുടുംബനാഥന്മാർക്ക് ജീവിതപങ്കാളിയെയും 25 വയസ്സിന് താഴെയുള്ള ആൺമക്കളെയും അവിവാഹിതരായ പെൺമക്കളെയും സൗദിയിലേക്ക് കൊണ്ടുവരാം. ഇതിനായി കുടുംബനാഥന് നിശ്ചിത യോഗ്യതകൾ ഉണ്ടായിരിക്കണം.തൊഴിലാളിയുടെ ശമ്പള പരിധി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വിഭാഗം എന്നിവ പരിഗണിച്ചായിരിക്കും കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിനുള്ള അനുമതി നൽകുക. ആവശ്യമായ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയാൽ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയും അനുവദിക്കാനാകും.സൗദിയിൽ എത്തിയ ശേഷം നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കുടുംബാംഗങ്ങളുടെ റസിഡൻസ് പെർമിറ്റ് നടപടികൾ പൂർത്തിയാക്കാനും സാധിക്കും. രാജ്യത്തെ താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.The post സൗദിയിൽ വിദഗ്ധ തൊഴിലാളികൾക്ക് ആശ്വാസം; തൊഴിൽ വിസയ്‌ക്കൊപ്പം കുടുംബത്തെയും കൊണ്ടുവരാം appeared first on ഇവാർത്ത | Evartha.