ഗ്യാനേഷ് കുമാറിന്റെ രാജി; ചെന്നൈയില്‍ പ്രതിഷേധങ്ങള്‍ക്കിടെ 140 പേര്‍ കസ്റ്റഡിയില്‍

Wait 5 sec.

ചെന്നൈ| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ചെന്നൈയില്‍ 140 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ബസന്ത് നഗര്‍ എലിയട്ട് ബീച്ചില്‍ നിന്ന് 40 യുവാക്കളെയും സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളില്‍ പെട്ട 100 പ്രവര്‍ത്തകരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഡല്‍ഹിയില്‍ നടക്കുന്ന സിജെപി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കള്‍ ബസന്ത് നഗര്‍ ബീച്ചില്‍ ഒത്തൊരുമിച്ചത്. അതേസമയം, ബസന്ത് നഗറിലെ പ്രതിഷേധത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ പോലീസ് സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി.പോലീസ് നടപടിക്കതിരെ കടുത്ത വിമര്‍ശനവുമായി ഡിഎംകെ രംഗത്തെത്തി. ടിവികെ ബിജെപിയുടെ ശാഖയാണെന്ന് എം കെ സ്റ്റാലിന്‍ ആരോപിച്ചു. മുഖ്യമന്ത്രി വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും ഡമ്മി മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.Content Highlights:Chennai police detained 140 activists, including SFI and AISF members, during demonstrations supporting the Delhi CJP protests. The protesters gathered at Basant Nagar Beach and near the secretariat demanding the Chief Election Commissioner’s resignation. DMK leaders strongly criticized the police crackdown and political reactions surrounding the event.