തൊടുപുഴ | ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 16-ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അറിയിച്ചു. കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമെതിരെ നടത്തുന്ന ഹര്‍ത്താലിന് മുന്നോടിയായി ഒക്ടോബര്‍ 15-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പരിസ്ഥിതിലോല മേഖല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ ശിപാര്‍ശകളുടെയും നിര്‍ദേശങ്ങളുടെയും കെഡസ്ട്രല്‍ മാപ്പ് അടിയന്തരമായി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കുക, സിഎച്ച്ആര്‍ (കാര്‍ഡമം ഹില്‍ റിസര്‍വ്) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള ഉദ്യോഗസ്ഥ ഗൂഢനീക്കങ്ങള്‍ അവസാനിപ്പിക്കുക, ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകള്‍ സൃഷ്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിപിഎം മുന്നോട്ടുവെക്കുന്നത്.തോട്ടം മേഖലകളില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 മണി വരെയുള്ള സഞ്ചാരസ്വാതന്ത്ര്യവും ജോലിയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അശാസ്ത്രീയമായ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.Content Highlights: The CPM has called for a district-wide hartal in Idukki on October 16 to address urgent farmer grievances. The protest targets issues like the Eco-Sensitive Zone cadastral map, Cardamom Hill Reserve status, and elephant corridor orders. A torchlight procession will be held across the district on October 15.