ന്യൂഡല്‍ഹി | ജന്തര്‍മന്തറിലേക്ക് നടത്തിയ മാര്‍ച്ചില്‍ സി ജെ പി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് രംഗത്ത്. പ്രവര്‍ത്തകരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ താന്‍ നിരാഹാര സമരമോ പദയാത്രയോ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ഡല്‍ഹിയിലേക്ക് തിരികെ മടങ്ങുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ന് രാവിലെ സി ജെ പി പ്രഖ്യാപിച്ച മാര്‍ച്ച് ഡല്‍ഹി പോലീസ് തടയുകയും നേതാക്കളായ അഭിജീത് ദിപ്‌കെ, അശുതോഷ് രാന്‍ക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാര്‍ച്ചിനെത്തിയ മൂവായിരത്തിലധികം പ്രതിഷേധക്കാരെയും വിവിധ ഇടങ്ങളിലായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്ത നേതാക്കള്‍ എവിടെയാണെന്ന് വ്യക്തമല്ലെന്ന് സി ജെ പി നേതാക്കള്‍ ആരോപിച്ചു.ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ സമരം തുടരുമെന്നും കസ്റ്റഡിയിലുള്ള അഭിജീത് ദീപ്‌കെയെ കുടുംബത്തോടോ അഭിഭാഷകരോടോ സംസാരിക്കാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്നും സി ജെ പി കുറ്റപ്പെടുത്തി. അറസ്റ്റിനെതിരെ സി ജെ പി ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്.Content Highlights: Social activist Sonam Wangchuk threatened a hunger strike after Delhi Police detained over 3,000 CJP activists marching to Jantar Mantar. Key leaders including Abhijeet Dipke were taken into custody from an aircraft. CJP moved court, demanding the resignation of Gyanesh Kumar amidst allegations.