തിരുവനന്തപുരം | സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിക്കും. നാല് റിട്ട് അപ്പീലുകളാണ് സമര്‍പ്പിക്കുക.പിണറായി വിജയന് പുറമെ മകള്‍ വീണ, മുന്‍ മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസും കോഴിക്കോട്ടെ സി പി എം നേതാവ് നിഖിലും ചേര്‍ന്നും വ്യത്യസ്ത അപ്പീലുകള്‍ നല്‍കും. കേസിലെ മറ്റ് പ്രതികളായ റിയാസിന്റെ സുഹൃത്തുക്കളായ വാരിസ്, നന്ദുലാല്‍, ഷൈജല്‍ എന്നിവരും ഒരു റിട്ട് അപ്പീല്‍ നല്‍കും. ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ ഇത് കോടതിയുടെ മുന്നിലേക്ക് എത്തിക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമം. ഹൈക്കോടതി റിട്ട് അപ്പീല്‍ അനുവദിച്ചാല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പിണറായി വിജയനായി കോടതിയില്‍ ഹാജരാകും.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ഭാഗം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സംസ്ഥാന ഡി ജി പിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. കേസ് റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. Content Highlights:Opposition leader Pinarayi Vijayan is approaching the Kerala High Court by filing four writ appeals against the Vigilance FIR in the CMRL-Exalogic deal. His daughter Veena, son-in-law Muhammad Riyas, and other accused will also submit separate appeals today. A senior Supreme Court lawyer is expected to represent Pinarayi Vijayan if accepted.