സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) നേതൃത്വത്തില്‍ 2026 നവംബറില്‍ കണ്ണൂർ ,കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2026 ഒക്ടോബർ 22-നകം +91-471 2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, വിവിധ ആനുകൂല്യങ്ങള്‍ തുടങ്ങിയ സെഷനകളിലായി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ ഉൾപ്പെടുത്തിയുളളതാണ് ശില്പശാല.എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയുടെ (റെസിഡൻഷ്യൽ) 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെയുള്ള ബാച്ചുകളിലേയ്ക്ക് 2026 ഒക്ടോബർ 17 ന് മുൻപായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവരെയും , പുതിയതായി സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് ഓരോ മാസവും പ്രവേശനം നൽകുന്നത്. എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ,ബുധൻ,വ്യാഴം ദിവസങ്ങളിലാണ് പരിശീലനം. സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് സേവനവും എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.The post പ്രവാസിസംരംഭകർക്കായി നോർക്ക സൗജന്യ സംരംഭകത്വ ശില്പശാല: കണ്ണൂർ ,കോഴിക്കോട്, മലപ്പുറം ജില്ലകളില്: ഒക്ടോബർ 22-നകം രജിസ്റ്റർ ചെയ്യാം appeared first on Arabian Malayali.