ന്യൂഡല്‍ഹി | രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ സെപ്തംബറിലെ ചില്ലറ പണപ്പെരുപ്പ നിരക്ക് 5.54 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റില്‍ 4.83 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്കാണ് സെപ്തംബറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്.ഭക്ഷ്യവസ്തുക്കളുടെ വിലപ്പെരുപ്പം ആഗസ്റ്റിലെ 5.97 ശതമാനത്തില്‍ നിന്ന് 7.74 ശതമാനമായി ഉയര്‍ന്നതാണ് ഈ വര്‍ധനവിന് പ്രധാന കാരണം. പ്രത്യേകിച്ച് ഉള്ളിയുടെ വാര്‍ഷിക പണപ്പെരുപ്പം ആഗസ്റ്റിലെ 48.78 ശതമാനത്തില്‍ നിന്ന് 108.09 ശതമാനമായി ഇരട്ടിച്ചതും ഇഞ്ചി (62.85%), വെളുത്തുള്ളി (54.62%), നാരങ്ങ (36.41%) എന്നിവയുടെ വില വര്‍ധിച്ചതും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിച്ചു.നഗരങ്ങളെക്കാള്‍ ഗ്രാമീണ മേഖലകളിലാണ് പണപ്പെരുപ്പം കൂടുതല്‍ രൂക്ഷമായത്. ഗ്രാമീണ മേഖലയില്‍ 6.08 ശതമാനവും നഗരങ്ങളില്‍ 4.88 ശതമാനവുമാണ് നിരക്ക്. വിലക്കയറ്റം നിയന്ത്രിക്കാന്‍ റിസര്‍വ് ബേങ്ക് വായ്പാ നിരക്കായ റിപ്പോ 25 അടിസ്ഥാന പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കിയതിനു പിന്നാലെയാണ് സെപ്റ്റംബറിലെ കണക്കുകൾ പുറത്തുവന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നുനിൽക്കുന്നത് പണപ്പെരുപ്പ സമ്മർദം തുടരാൻ ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. Content Highlights: India’s retail inflation surged to 5.54 percent in September due to soaring food prices, particularly vegetables like onions and ginger. Rural areas faced a higher inflation rate of 6.08 percent compared to urban centers. Economists warn that persistent high food and fuel costs will maintain inflationary pressure.