റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

Wait 5 sec.

റിയാദ്  | സഊദി അറേബ്യയിലെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളിലൊന്നിനെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സഊദി അറേബ്യയുടെ സിവിലിയന്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.രാജ്യത്തെ സിവില്‍ ഏവിയേഷന്‍ സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായുള്ള ശക്തമായ ആക്രമണങ്ങളുടെ ഭാഗമായാണ് ഈ ആക്രമണവും ഉണ്ടായിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, കൃത്യമായ എണ്ണം ഇപ്പോള്‍ തിട്ടപ്പെടുത്തിവരികയാണ്.യാത്ര തടസ്സപ്പെട്ടവര്‍ സഹായത്തിനായി അതത് രാജ്യങ്ങളിലെ സൗദി മിഷനുകളുമായി ബന്ധപ്പെടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെടാന്‍ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.യേമനിലെ ഹൂതി തീവ്രവാദികള്‍ വ്യാഴാഴ്ച വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരു പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണം.ബുധനാഴ്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു സുഡാനി പൗരന്‍ കൊല്ലപ്പെട്ടിരുന്നു. അതിന് തലേദിവസം അസീര്‍ പ്രവിശ്യയിലെ അഭാ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നത് നിര്‍ത്താന്‍ ഇറാന്‍ പിന്തുണയുള്ള ഈ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടുകൊണ്ട് ഈ ആക്രമണങ്ങള്‍ക്ക് എതിരെ വ്യാപകമായ അന്താരാഷ്ട്ര അപലപനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.യമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന വലിയ തോതിലുള്ള സൈനിക നടപടികള്‍ ആരംഭിച്ചതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.Content Highlights: Several people were injured in a recent attack targeting King Khalid International Airport in Riyadh. Saudi Arabia Civil Aviation Authority temporarily suspended operations following the strike on the facility. Saudi Foreign Ministry advised affected passengers to contact their respective foreign missions