വാഷിങ്ടണ്‍ | യു എസിലെ പെന്‍സില്‍വാനിയയിൽ പെറി സ്ട്രീറ്റിൽ അക്രമിയുടെ വെടിവെപ്പില്‍ രണ്ട് കുട്ടികളും ഗര്‍ഭിണിയുമടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഒമ്പതിന് പ്രാദേശിക സമയം വൈകിട്ട് അഞ്ചുടെയായിരുന്നു സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെയും ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനംവീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ് അക്രമി വീട്ടിനുള്ളില്‍ അതിക്രമിച്ചുകടന്ന് മറ്റുളളവര്‍ക്ക് നേരെയും വെടിയുതിര്‍ത്തത്. സ്ഥലത്ത് വെടിയൊച്ച കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു. ഈ സമയം അക്രമി വീട് അകത്തുനിന്ന് പൂട്ടി ഉള്ളില്‍ നിന്നും പോലീസുകാര്‍ക്ക് നേരെയും വെടിയുതിര്‍ത്തു.സംഭവം അതീവ ദാരുണവും ഹൃദയഭേദകവുമാണെന്ന് എയ്റി പോലീസ് ചീഫ് റിക്ക് ലോറ പ്രതികരിച്ചു. ആക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കൊല്ലപ്പെട്ടവരും അക്രമിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. വെടിയൊച്ച കേട്ട് ആളുകള്‍ ചിതറിയോടിയതോടെ വലിയ പരിഭ്രാന്തിയാണ് പ്രദേശത്തുണ്ടായത്. നിലവില്‍ മറ്റ് ഭീഷണികളൊന്നുമില്ലെന്നും സാഹചര്യം പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.Content Highlights: Nine people including two children and a pregnant woman were killed in a mass shooting on Perry Street in Pennsylvania. The suspect was found dead inside the home after committing suicide. Police chief Rick Lorah called the incident heartbreaking as authorities investigate the motive.