കാരന്തൂര്‍ | മര്‍കസ് ഓര്‍ഫനേജ് റൈഹാന്‍ വാലി സ്റ്റുഡന്റ്‌സ് യൂണിയന്‍ ‘ഹിറ’ സംഘടിപ്പിക്കുന്ന യൂഫോറിയ ലൈഫ് ഫെസ്റ്റിവലിന് തുടക്കം. നോവലിസ്റ്റ് റിഹാന്‍ റാഷിദ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ നാല് കാറ്റഗറികളിലായി നാല് ടീമുകളെ പ്രതിനിധീകരിച്ച് 180 മത്സര ഇനങ്ങളില്‍ 150 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ‘അപരനുവേണ്ടിയുള്ള ചോദ്യങ്ങളാവുക’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ലൈഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി റൈഹാനി കോണ്‍ക്ലേവ്, സെല്‍ഫ് പാലിയേറ്റീവ്, റീ തിങ്ക് ലൈഫ് എക്‌സ്പീരിയന്‍സ് പ്രോഗ്രാം, ആര്‍ട്ട് ലാബ്, കരിയര്‍ ഫ്യൂച്ചര്‍ എക്‌സ്‌പോ, ലിറ്റററി വര്‍ക്ക്ഷോപ്പ് തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവല്‍ ഞായറാഴ്ച സമാപിക്കും.ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് കിഴക്കോത്ത് അബൂബക്കര്‍ ഹാജി നേതൃത്വം നല്‍കി. ഉദ്ഘാടന സംഗമത്തില്‍ ഇസ്മാഈല്‍ മദനി പ്രാര്‍ഥന നിര്‍വഹിച്ചു. അബ്ദുല്‍ മാജിദ് സഖാഫി അധ്യക്ഷത വഹിച്ചു. മര്‍കസ് അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, സഈദ് ശാമില്‍ ഇര്‍ഫാനി സന്ദേശപ്രഭാഷണം നടത്തി. സി പി സിറാജുദ്ദീന്‍ സഖാഫി, ഷമീം കെകെ, സി.കെ. മുഹമ്മദ്, നിയാസ് ചോല, റമീസ് വാഴക്കാട് എന്നിവര്‍ സംബന്ധിച്ചു. യൂണിയന്‍ സെക്രട്ടറി മുനീബ് സ്വാഗതവും ആശിഖ് സഖാഫി മാമ്പുഴ നന്ദിയും പറഞ്ഞു.Content Highlights:The Euphoria Life Festival, organized by Hira Students Union at Markaz Orphanage Raihan Valley in Karanthur, was inaugurated by novelist Rihan Rashid. Over 150 students across four teams will compete in 180 events. The three-day festival features interactive workshops and concludes on Sunday.