പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക്കപ്പില്ലാത്ത സ്റ്റേഷനില്‍ നിന്നു പോക്‌സോ പ്രതി ഓടിരക്ഷപ്പെട്ടു

Wait 5 sec.

പത്തനംതിട്ട | ലോക്കപ്പില്ലാത്ത സ്റ്റേഷനില്‍ നിന്ന് പോക്‌സോ കേസ് പ്രതി ഓടിരക്ഷപ്പെട്ടു. തിരുവല്ല ഷുഗര്‍ ഫാക്ടറിയുടെ പഴയ കെട്ടിടത്തില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്.സ്റ്റേഷനില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ സുരക്ഷിതമായ സെല്‍ ഇല്ലാത്തതിനാല്‍ തറയില്‍ ഉറപ്പിച്ചിരിക്കുന്ന കൊളുത്തില്‍ കൈവിലങ് ബന്ധിച്ചാണ് സാധാരണയായി ഇവിടെ പ്രതികളെ നിര്‍ത്തുക. ഈ കൊളുത്ത് ബലമായി ഇളക്കി മാറ്റിയാണ് പ്രതി ഇന്നലെ രാത്രി പുറത്തുകടന്നത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.പ്രതി ആറ്റിലൂടെയാണോ പോയതെന്ന് സംശയമുണ്ട്. ഇവിടെ ഒരു വള്ളം കാണാതായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ ഭാര്യവീട് കണ്ണൂരാണ്. ഇവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചന്നെ പരാതിയിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ സമയത്ത് പ്രതിയെ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്‍ സുരക്ഷാ ഭീഷണി നേരിടുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.Content Highlights:A POCSO case accused escaped from Pulikeezhu police station in Pathanamthitta, which operates without proper lockup cells. The accused broke open his handcuffed fixture and fled into the night. Police have intensified search operations in surrounding areas and extended inquiries to Kannur.