കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. പവന് 520 രൂപയാണ് വര്‍ധിച്ചത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് ഉയര്‍ന്നത്(Today’s Gold Rate). 13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെ പവന് ഒറ്റയടിയ്ക്ക് 840 രൂപയാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു വില. സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും പണപ്പെരുപ്പ നിരക്ക് കുറയുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2400 രൂപയിലുമാണ് വ്യാപാരം നടക്കുക.ശ്രദ്ധിക്കുക: സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന ഈ സാഹചര്യത്തില്‍ സ്വര്‍ണ നിക്ഷേപകര്‍ക്കും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും gold price today വിപണിയിലെ മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നത് നിര്‍ണായകമാണ്. ഇന്നത്തെ gold rate വിശകലനം ചെയ്യുമ്പോള്‍, പണപ്പെരുപ്പ പ്രതിരോധമെന്ന നിലയില്‍ സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് കാണാം. എങ്കിലും, സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ആശ്രയിക്കേണ്ട അവസാനത്തെ പോംവഴിയായിട്ടേ gold loan കാണാവൂ. ഉയർന്ന വിപണി നിരക്കില്‍ പെട്ടെന്ന് loan against gold എടുക്കുമ്പോൾ തിരിച്ചടവ് ബാധ്യതകള്‍ കര്‍ശനമായി പരിശോധിച്ച്, വിപണിയിലെ ട്രെൻഡുകൾ വിലയിരുത്തി മാത്രം gold loan apply ചെയ്യുക.Content Highlights:Gold prices in Kerala surged by 520 rupees per sovereign today, reaching 11,1040 rupees. The gram rate also increased by 65 rupees to reach 13,880 rupees. Market analysts attribute this continuous upward trend to rising global gold ETF investments and shifting inflation expectations.