റിയാദ് : ഇന്നലെ റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചത്. ആക്രമണത്തിൽ 11 പേർക്ക് പരികേറ്റു. പരിക്കേറ്റവരെ ആവശ്യമായ വൈദ്യസഹായം നൽകുന്നതിനായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും ആക്രമണത്തിൽ ഉണ്ടായ ഭൗതിക നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ടെന്നും സിവിൽ എവിയേഷൻ അറിയിച്ചു.അതേ സമയം ശനിയാഴ്ച ഉംറ തീർത്ഥാടകർ വിമാനത്തിൽ കയറുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തീർത്ഥാടകർ വിമാനത്തിൽ കയറുന്നതിനിടെ സ്ഫോടനം നടക്കുന്ന സിസിടിവി ദൃശ്യം സൗദി മാധ്യമങ്ങൾ പങ്ക് വെച്ചു. വീഡിയോ കാണാം. Click https://www.instagram.com/reel/DeYC5b8pEzJ/?rpxt=eHFhOWRmZGsxYmwwThe post റിയാദ് എയർപോർട്ട് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു : ശനിയാഴ്ച ഉണ്ടായ ആക്രമണം ഉംറ തീർഥാടകർ വിമാനത്തിൽ കയറാൻ ഒരുങ്ങുന്നതിനിടെ : വീഡിയോ കാണാം appeared first on Arabian Malayali.