തിരുവനന്തപുരം | പിന്‍വാതില്‍ നിയമനം വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍ രാജിവച്ചു. സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഷാനി ഷഫീര്‍ രാജിവച്ചത്. ഗവേഷണം പൂര്‍ത്തിയാക്കുന്നതിനാണ് രാജിയെന്നാണ് വിശദീകരണം. നിയമന വിവരം പുറത്തുവന്നതിനു പിന്നാലെ സീമാറ്റില്‍ ഡി വൈ എഫ് ഐ പ്രതിഷേധിച്ചിരുന്നു.യു ഡി എഫ് അധികാരത്തില്‍ വന്നതിന് പിന്നാലെ പോലീസില്‍ സ്ഥലം മാറ്റം ചോദിച്ച അളിയനോട് പോയി പണി നോക്കാന്‍ പറഞ്ഞെന്നുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ബി ആര്‍ എം ഷഫീറിന്റെ പ്രസംഗം, ഭാര്യക്ക് പിന്‍വാതില്‍ നിയമനം നല്‍കിയതിനു പിന്നാലെ വ്യാപകമായി പ്രചരിച്ചിരുന്നു.ഒഴിവ് വന്നപ്പോള്‍ അപേക്ഷിച്ചെന്നും ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നും ബി ആര്‍ എം ഷഫീര്‍ പ്രതികരിച്ചിരുന്നു. ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത് എന്നാണ് സീമാറ്റിന്റെ പ്രതികരണം. സീ മാറ്റില്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച സി പി എം നേതാക്കളുടെ ബന്ധുക്കളെ ഉള്‍പ്പടെ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.അധ്യാപക പരിശീലനത്തിനായുള്ള സ്ഥാപനത്തില്‍ പുതിയ സര്‍ക്കാര്‍ കൂടുതല്‍ പേരെ നിയമിച്ചു. മുന്‍ സര്‍ക്കാരിനെതിരെ ബന്ധു നിയമനം പ്രചാരണ വിഷയമാക്കിയ യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് ജോലി തരപ്പെടുത്തുന്നു എന്നാണ് ആക്ഷേപം ഉയരുന്നത് സര്‍ക്കാറിനു കനത്ത തിരിച്ചടിയായി.Content Highlights:Shani Shafeer, wife of Congress leader BRM Shafeer, resigned from her position as a research officer at SIEMAT following controversy over her appointment. The resignation came after intense DYFI protests at the institute. The opposition criticized the UDF government over alleged backdoor hirings.